കണ്ണൂർ ∙ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് മാടായിക്കാവ് ക്ഷേത്രത്തിൽ ദർശനം നടത്തി. ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് ക്ഷേത്രത്തിൽ എത്തിയത്. ഉച്ചയോടെ എറണാകുളത്തുനിന്ന് എത്തിയ അദ്ദേഹം, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.