ജൂൺ 9 ന് കേരള തീരത്ത് തീപിടിച്ചു കത്തിയ സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ എംവി വാൻ ഹായ് 503 കപ്പലിൽ നിന്നും തങ്ങളുടെ പൗരന്മാരെ രക്ഷിച്ചതിന് ഇന്ത്യൻ നാവിക സേനക്ക് നന്ദി പറഞ്ഞ് ചൈന. ദുരന്തത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ അതിവേഗം രക്ഷാപ്രവർത്തനം നടത്തിയതിനാണ് നന്ദി പറഞ്ഞത്. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിംഗ് എക്സിലൂടെയാണ് നന്ദി അറിയിച്ചത്. ‘ജൂൺ 9 ന്, കേരളത്തിലെ അഴീക്കലിൽ നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ, എംവി വാൻ ഹായ് 503 എന്ന കപ്പലിൽ സ്ഫോടനവും തീപിടുത്തവുമുണ്ടായി. കപ്പലിലുണ്ടായിരുന്ന 22 പേരിൽ 14 പേർ ചൈനീസ് പൗരന്മാരായിരുന്നു, അവരെ രക്ഷിച്ച ഇന്ത്യൻ നാവികസേനയുടെയും മുംബൈ കോസ്റ്റ് ഗാർഡിന്റെയും സമയബന്ധിതമായ നടപടികൾക്ക് നന്ദി’ – യു ജിംഗ് പറഞ്ഞു.On June 9, MV Wan Hai 503 encountered onboard explosion and fire 44 nautical miles off Azhikkal, Kerala. Of the total 22 crew members on board, 14 are Chinese, including 6 from Taiwan. Our gratitude goes to the Indian Navy @indiannavy and the Mumbai Coast Guard for their prompt… https://t.co/3V8vr1xVW9— Yu Jing (@ChinaSpox_India) June 10, 2025 ALSO READ; ലോസ് ഏഞ്ചൽസിലെ പ്രതിഷേധങ്ങൾ മറയാക്കി വ്യാപക കൊള്ള; ആപ്പിൾ സ്റ്റോറും അഡിഡാസ് ഔട്ട്ലെറ്റും വരെ കൊള്ളയടിച്ച് സംഘങ്ങൾകപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരിൽ നാലുപേരെ കാണാതായിട്ടുണ്ട്. 18 പേരെ രക്ഷപ്പെടുത്തുകയും പരിക്കേറ്റ അഞ്ചുപേർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. തിരച്ചിൽ പ്രവർത്തനങ്ങൾ വിജയകരമാകട്ടെയെന്നും പരിക്കേറ്റ ജീവനക്കാർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ചൈന ആശംസിച്ചു.ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ പുറങ്കടലില്‍ വെച്ച് തീപിടിച്ച ചരക്കുകപ്പലില്‍ രക്ഷാദൗത്യം തുടരുകയാണ്. കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും കപ്പലുകളാണ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പലിൽ പൊട്ടിത്തെറി ഉണ്ടായത്. The post കേരള തീരത്തെ കപ്പലപകടം: പൗരന്മാരെ രക്ഷിച്ചതിന് ഇന്ത്യൻ നാവിക സേനക്ക് നന്ദി പറഞ്ഞ് ചൈന appeared first on Kairali News | Kairali News Live.