സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നാളെ ജൂൺ 12-ന് അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയിലും നിലമ്പൂർ ചട്ടിയങ്ങാടിയിലും നടക്കുന്ന പൊതുയോഗങ്ങളിൽ സംസാരിക്കും.ജൂൺ 12-ന് വൈകുന്നേരം 6 മണിക്ക് അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയിലെ (ചുള്ളിയോട് അമരമ്പലം) പൊതുയോഗത്തിൽ എം.വി. ഗോവിന്ദൻ മാസ്റ്റർക്കൊപ്പം നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവും പങ്കെടുക്കും.ALSO READ: ‘മികച്ച നിയമസഭാ സാമാജികന് വേണ്ട നിരീക്ഷണപാടവവും വാക്ചാതുരിയും ചരിത്രബോധവുമുള്ള നേതാവ്’; സ്വരാജ് ജയിക്കണമെന്നാണ് ആഗ്രഹമെന്ന് എസ് ശാരദക്കുട്ടിജൂൺ 12-ന് വൈകുന്നേരം 5 മണിക്ക് നിലമ്പൂർ ചെട്ടിയങ്ങാടിയിൽ നടക്കുന്ന പൊതുയോഗത്തിൽ എം.വി. ഗോവിന്ദൻ മാസ്റ്റർ, ഷൈലജ ടീച്ചർ, കെ.ടി. ജലീൽ എന്നിവരും പ്രസംഗിക്കും. എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ വൻ ജനാവലിയാണ് നിലമ്പൂരിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നത്. എം സ്വരാജിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.ALSO READ: ‘നിങ്ങളെ കേള്‍ക്കുവാനും അറിയുവാനും സ്വരാജിന് കഴിയും, ഒരു തൃപ്പൂണിത്തുറക്കാരന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്, സ്വരാജിനെ തെരെഞ്ഞെടുക്കൂ’: ബി ഉണ്ണികൃഷ്ണന്‍The post നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എം വി ഗോവിന്ദൻ മാസ്റ്റർ വ്യാഴാഴ്ച വിവിധ പൊതുയോഗങ്ങളിൽ പങ്കെടുക്കും appeared first on Kairali News | Kairali News Live.