46 റൺസിനിടെ ഓസീസിന്റെ മൂന്ന് വിക്കറ്റ് പിഴുതു; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ മികച്ച തുടക്കമിട്ട് ദക്ഷിണാഫ്രിക്ക

Wait 5 sec.

ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ മികച്ച തുടക്കമിട്ട് ദക്ഷിണാഫ്രിക്ക. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയ്‌ക്ക് 46 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ ഉസ്മാൻ ഖവാജ (0), മാർനസ് ലബുഷെയ്ൻ (56 പന്തിൽ 17), കാമറോൺ ഗ്രീൻ (മൂന്നു പന്തിൽ നാല്) എന്നിവരാണ് പുറത്തായത്. 21 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ് ഓസീസ്. സ്റ്റീവ് സ്മിത്ത് (41 പന്തിൽ 20), ട്രാവിസ് ഹെഡ് (ഒൻപതു പന്തിൽ 9) എന്നിവർ ക്രീസിൽ.