പുത്തൻ വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ ഒട്ടും പിശുക്ക് കാണിക്കാത്തവരാണ് സിനിമാതാരങ്ങൾ. അതുകൊണ്ടുതന്നെ ഇവരുടെ ഗാരിജിൽ ആഡംബര വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണും. ബോളിവുഡിലെ പ്രശസ്ത താരമായ ദിയ മിർസയുടെ ഗാരിജിലേക്ക് ഇതാ പുതിയൊരു വാഹനം കൂടി എത്തിച്ചേർന്നിരിക്കുന്നു. ബി എം ഡബ്ള്യുവിന്റെ ഇലക്ട്രിക് എസ് യു വിയായ ഐ എക്സ് എന്ന ആഡംബര വാഹനമാണ് താരസുന്ദരി സ്വന്തമാക്കിയിരിക്കുന്നത്. പുത്തൻ എസ് യു വി ദിയ മിർസയ്ക്ക് കൈമാറുന്നതിന്റെ ദൃശ്യങ്ങൾ ബി എം ഡബ്ള്യു ഇൻഫിനിറ്റി കാർസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.