കോഴിക്കോട് ∙ വിശ്വസംവാദ കേന്ദ്രത്തിന്റെ പി.വി.കെ.നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരം (11,111 രൂപ വീതം) മലയാള മനോരമ കണ്ണൂർ ബ്യൂറോയിലെ സ്പെഷൽ കറസ്പോണ്ടന്റ് ടി.അജീഷ്, ഫൊട്ടോഗ്രഫർ ജിതിൻ ജോയൽ ഹാരിം എന്നിവർക്ക്. നാളെ രാവിലെ 11ന് ചാലപ്പുറം കേസരി ഭവനിൽ നടക്കുന്ന പി.വി.കെ. നെടുങ്ങാടി അനുസ്മരണ ചടങ്ങിൽ സമ്മാനിക്കും.