ന്യൂഡൽഹി ∙ പരമ്പരാഗത ബേക്കറി ഉൽപന്നങ്ങളായ ഇലയട, ചക്കയട, പഴംപൊരി, സുഖിയൻ, കൊഴുക്കട്ട തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയ 18 ശതമാനം ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപിയുടെ നേതൃത്വത്തിൽ ‘ബേക്ക് വണ്‍ കേരള ബേക്കറി ഓണേഴ്സ് ഫോറം’ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ച് നിവേദനം നൽകി.