ഡപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കണമെന്ന് കോൺഗ്രസ്‌ വീണ്ടും; ഖർഗെ പ്രധാനമന്ത്രിക്ക് കത്തുനൽകി

Wait 5 sec.

ന്യൂഡൽഹി ∙ ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി. പദവി ഒഴിച്ചിട്ടിരിക്കുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഖർഗെ ചൂണ്ടിക്കാട്ടി. ലോക്സഭയിൽ സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനയുടെ 93–ാം വകുപ്പ് പറയുന്നത്. പുതിയ ലോക്സഭ രൂപീകരിക്കുമ്പോൾ രണ്ടാമത്തെയോ മൂന്നാമത്തെയോ സമ്മേളനത്തിൽ ഡപ്യൂട്ടി സ്പീക്കറെ നിയമിക്കുന്നതാണ് പതിവ്. മുഖ്യ പ്രതിപക്ഷ പാർട്ടിയിൽ നിന്ന് തിരഞ്ഞെടുക്കുന്നതാണ് കീഴ്‌വഴക്കം.