മനാമ: രേഖ പുതുക്കുന്നതിനായി സഹായം തേടിയെത്തിയ സ്ത്രീക്ക് വ്യാജ താമസാനുമതി നിര്‍മ്മിച്ചു നല്‍കിയ പ്രവാസിക്കെതിരായ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ തുടങ്ങി. ആഭ്യന്തര മന്ത്രാലയവും ദേശീയത, പാസ്പോര്‍ട്ട്, താമസകാര്യ മന്ത്രാലയവും നല്‍കിയതായി അവകാശപ്പെടുന്ന രേഖ സൃഷ്ടിച്ചുവെന്ന കുറ്റമാണ് 30 കാരനായ പാകിസ്ഥാനിക്കെതിരെ ചുമത്തിയിരിക്കുന്നത്.നിയമാനുസൃത രേഖയായി ഉപയോഗിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് വ്യാജരേഖ നിര്‍മ്മിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. സ്ത്രീയുടെ പേര്, സിപിആര്‍ നമ്പര്‍ തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു നിര്‍മ്മാണ കമ്പനിയെ അവരുടെ സ്പോണ്‍സറായി ചേര്‍ത്തുമാണ് വ്യാജ രേഖ ചമച്ചത്. The post താമസാനുമതി വ്യാജമായി ഉണ്ടാക്കിയ കേസില് പ്രവാസി അറസ്റ്റില് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.