നിലമ്പൂർ : തെരഞ്ഞെടുപ്പിനെ വർഗീയവൽക്കരിച്ച് ജനങ്ങളെ മതപരമായി ചേരിതിരിക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ തിങ്കളാഴ്ച മഹാകുടുംബസദസ്സുകൾ സംഘടിപ്പിക്കും.‘സമാധാനത്തിന് മതനിരപേക്ഷ നിലമ്പൂർ’ മുദ്രാവാക്യമുയർത്തി 46 കേന്ദ്രങ്ങളിലാണ് പരിപാടി. അരലക്ഷം പേർ അണിനിരക്കും. വീടുകളിൽനിന്ന് ബൂത്തുകളിലേക്ക് പ്രകടനമായാണ് സദസ്സിൽ പ്രവർത്തകരെത്തുക. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി നിലമ്പൂർ ചന്തക്കുന്ന്, ചുങ്കത്തറ എന്നിവിടങ്ങളിൽ സംസാരിക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (എടക്കര, ചുങ്കത്തറ), പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ (നിലമ്പൂർ, അമരമ്പലം), കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍ (പോത്തുകല്‍, മൂത്തേടം), എളമരം കരീം (മൂത്തേടം, വഴിക്കടവ്), കെ രാധാകൃഷ്ണന്‍ (പോത്തുകല്‍, ചുങ്കത്തറ), കെ കെ ശൈലജ (എടക്കര, വഴിക്കടവ്), സി എസ് സുജാത (പോത്തുകല്‍, ചുങ്കത്തറ), കെ എസ് സലീഖ (കരുളായി, മൂത്തേടം), എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്‍ (നിലമ്പൂര്‍, അമരമ്പലം), മന്ത്രിമാരായ സജി ചെറിയാന്‍ (വഴിക്കടവ്, മൂത്തേടം), വി എന്‍ വാസവന്‍ (ചുങ്കത്തറ, എടക്കര), എം ബി രാജേഷ് (പോത്തുകല്‍, എടക്കര), ആര്‍ ബിന്ദു (കരുളായി, നിലമ്പൂര്‍ ചന്തക്കുന്ന്), കെ രാജന്‍ (വഴിക്കടവ്, പോത്തുകല്‍), വി അബ്ദുറഹ്മാന്‍ (നിലമ്പൂര്‍, അമരമ്പലം), രാമചന്ദ്രന്‍ കടന്നപ്പള്ളി (നിലമ്പൂര്‍, ചുങ്കത്തറ), എ കെ ശശീന്ദ്രന്‍ (വഴിക്കടവ്, അമരമ്പലം), വീണാ ജോര്‍ജ്ജ് (ചുങ്കത്തറ, മൂത്തേടം), ചിഞ്ചു റാണി (ചുങ്കത്തറ, എടക്കര), പി പ്രസാദ് (മൂത്തേടം, കരുളായി ),സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു (വഴിക്കടവ്, പോത്തുകല്‍), സി എന്‍ മോഹനന്‍ (ചുങ്കത്തറ, പോത്തുകല്‍), എം വി ജയരാജന്‍ (വഴിക്കടവ്, എടക്കര), കെ ടി ജലീല്‍ എംഎൽഎ (വഴിക്കടവ്, എടക്കര), എ എ റഹീം എംപി (മൂത്തേടം, അമരമ്പലം), വി കെ സനോജ് (പോത്തുകല്‍, ചുങ്കത്തറ), വി വസീഫ് (എടക്കര, വഴിക്കടവ്), ചിന്താ ജെറോം (പോത്ത്കല്‍, ചുങ്കത്തറ), അനുശ്രീ (വഴിക്കടവ്, അമരമ്പലം).The post നിലമ്പൂരില് വർഗീയതക്കെതിരെ ഇന്ന് മഹാകുടുംബസദസ്സ് appeared first on Kairali News | Kairali News Live.