ഇന്നലെ റോക്കറ്റ് പോലെ വർധിച്ച സ്വർണവിലയിൽ ഇന്നും വർധനവ്. ഗ്രാമിന് 80 രൂപ കൂടി. 9,020 രൂപയായിരുന്ന ഗ്രാമിന്റെ വില ഇന്ന് 9100 രൂപയാണ്. പവന് 640 രൂപയാണ് വർധിച്ചത്. 72,800 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഇന്നലെ 72,160 രൂപയായിരുന്നു.ജൂൺ അഞ്ചിന് വില 73000 രൂപയുടെ മുകളിൽ എത്തിയിരുന്നു. ഈ ഘട്ടത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ താഴ്ച ഉണ്ടായത്. ഏകദേശം 1500 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്നലെ പവന് 600 രൂപ വർധിച്ചത്.Also Read – ബോർഡിംഗ് പാസിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്…; വിളിച്ചുവരുത്തുന്നത് മുട്ടൻ പണിരാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.The post ഇന്നും സ്വർണത്തിന് വിലകൂടിയോ? ഇന്നത്തെ നിരക്ക് അറിയാം appeared first on Kairali News | Kairali News Live.