കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പോലീസുകാരന് പരുക്ക്. സിവിൽ പോലീസ് ഓഫീസർ ജിതിനെ പരുക്കുകളോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലെ വെള്ളക്കെട്ടിലൂടെ പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ടത്. ദേശീയപാതയിൽ കൊടുവള്ളി വെണ്ണക്കാടാണ് അപകടം, പരുക്ക് ഗുരുതരമല്ല.അതേസമയം ഇരിങ്ങാലക്കുട പോട്ട റൂട്ടിൽ നിയന്ത്രണം വിട്ട ട്രാവലർ തൊമ്മാന പാടത്തേയ്ക്ക് മറിഞ്ഞു. ചൊവാഴ്ച്ച രാവിലെ 7.30 നാണ് അപകടം നടന്നത്. മണപ്പുറം ഫിനാൻസിന്റെ വലപ്പാട് ഓഫീസിൽ ജോലി ചെയ്യുന്നവരെ കൊണ്ടുപോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചാലക്കുടി ഭാഗത്ത് നിന്നും വന്നിരുന്ന വാഹനം നിയന്ത്രണം വിട്ട് പാടത്തിനോട് ചേർന്നുള്ള ബാരിക്കേഡുകൾ തകർത്ത് പാടത്തേയ്ക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.ALSO READ: കൊട്ടിക്കയറാൻ കൊട്ടിക്കലാശം; നിലമ്പൂരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുംഎറണാകുളത്ത് ആൽമരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് വിദ്യാർഥികൾക്ക് പരുക്ക് പറ്റി. ഏലൂർ വടക്കുംഭാഗം പാട്ടുപുരയ്ക്കൽ അമ്പലത്തിന് സമീപത്തെ ആൽമരത്തിന്റെ വലിയ ചില്ല ഒടിഞ്ഞു വീണാണ് അപകട. വഴിയരികിൽ നിന്നിരുന്ന വിദ്യാർത്ഥി അടക്കം രണ്ടുപേർക്കാണ് പരുക്കേറ്റത്.The post കൊടുവള്ളിയിൽ ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; പോലീസുകാരന് പരുക്ക് appeared first on Kairali News | Kairali News Live.