പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

Wait 5 sec.

2025-26 വർഷം സംസ്ഥാനത്ത് പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പുകൾ ഇ-ഗ്രാന്റ് സൈറ്റ് മുഖേന അനുവദിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അധ്യയന വർഷം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകൾക്കായുള്ള ലംപ്സം ഗ്രാന്റ്, സ്റ്റൈപന്റ് തുടങ്ങിയവയും മറ്റ് വിദ്യാഭ്യാസാനുകൂല്യവും ലഭിക്കുന്നതിനായി അർഹതപ്പെട്ട വിദ്യാർഥികൾ ഇ-ഗ്രാന്റ്സ് പോർട്ടൽ 3.0 പോർട്ടലിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖേന ജൂലൈ 25നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായോ/ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസ്/ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ: 0471 2304594, 2303229.Also read: കേരളത്തിലെ ഐ ടി ഐകളുടെ അടിസ്ഥാന സൗകര്യ വികസനം; 1,444 കോടിയുടെ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചുസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലൈബ്രേറിയൻ നിയമനംവയനാട് പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ബിരുദം/ തത്തുല്യം, ലൈബ്രേറിയനായുള്ള പ്രവർത്തി പരിചയമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂൺ 23 ന് ഉച്ച 12 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന വാക്ക്- ഇൻ- ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 296095, 6238039954.The post പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം appeared first on Kairali News | Kairali News Live.