ഒഡിഷയിൽ കോളേജ് വിദ്യാർഥിയെ പത്ത് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഗഞ്ചം ജില്ലയിലെ ഗോപാൽപൂർ ബീച്ചിന് സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബെർഹാംപൂരിലെ ഒരു സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചിരുന്ന കോളേജ് വിദ്യാർഥിക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തിൽ ഹിഞ്ചിലിക്കട്ട് സ്വദേശികളായ പത്ത് പേർ പൊലീസ് പിടിയിലായി.കഴിഞ്ഞ ഞായറാഴ്ച രാത്രി 8:30 ഓടെയാണ് സംഭവം. തന്റെ ആൺ സുഹൃത്തിനൊപ്പം ഗോപാൽപൂർ ബീച്ചിൽ പോയതായിരുന്നു യുവതി. ഈ സമയം പ്രതികളായവർ ഇരുവരുടെയും ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും പണം തന്നില്ലെങ്കിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.ഇതിനെത്തുടർന്നാണ് ആളൊഴിഞ്ഞ സ്ഥലത്ത് സുഹൃത്തിനെ കെട്ടിയിടുകയും പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തത്.ALSO READ: ഹണിമൂൺ കൊലക്കേസ്; പ്രതികൾ കൊലപാതകത്തിന് കാരണമായി പറയുന്നത് അവിശ്വസനീയം, പിന്നിൽ മറ്റെന്തോ ആണെന്ന് മേഘാലയ ഡിജിപിസംഭവത്തിൽ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 70 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ പറഞ്ഞു.The post ആൺ സുഹൃത്തിനെ കെട്ടിയിട്ട് കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഒഡിഷയിൽ 10 പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.