തബ്ലീഗ് ജമാഅത്ത്: പഠന സെമിനാര്‍ നാളെ

Wait 5 sec.

മലപ്പുറം | സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നടത്തുന്ന പഠന സെമിനാര്‍ നാളെ ഉച്ചക്ക് രണ്ടിന് മലപ്പുറം വാദീസലാം ഓഡിറ്റോറിയത്തില്‍ നടക്കും. നേരത്തേ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുറമെ ജില്ലാ സെന്‍ട്രല്‍ ക്യാബിനറ്റ് അംഗങ്ങള്‍, ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങളും വിവിധ സ്ഥാപനങ്ങളിലെ തെരഞ്ഞെടുത്ത അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, അബ്ദുര്‍റശീദ് സഖാഫി ഏലംകുളം, അബ്ദുര്‍റശീദ് സഖാഫി കുറ്റ്യാടി എന്നിവര്‍ യഥാക്രമം തബ്‌ലീഗ് ജമാഅത്ത് ഉത്ഭവം, വേഷഭൂഷാദികളിലെ ചതിക്കുഴികള്‍, തബ്‌ലീഗ്- വഹാബീ ബന്ധം എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. ജില്ലാ പ്രസിഡണ്ട് കുറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും.