കയ്യടി നേടി യോഹന്നാനും ദിൻനാഥും, കനത്ത മഴയിലും തിയറ്റർ നിറച്ച് ഷാഹി കബീറിന്റെ റോന്ത്

Wait 5 sec.

ദിലീഷ് പോത്തന്‍- റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്ത റോന്തിന് തിയറ്ററുകളിൽ മികച്ച സ്വീകരണം. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹീ കബീർ സംവിധാനം ചെയ്ത ചിത്രമാണ് റോന്ത്. രണ്ട് സാധാരണക്കാരായ പോലീസുകാരുടെ ഒരു രാത്രിയിലെ ആത്മസംഘർഷങ്ങളിലൂടെ കഥപറയുന്ന ചിത്രത്തിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യോഹന്നാനും ദിൻനാഥും ദിലീഷ് പോത്തന്റെയും റോഷൻ മാത്യുവിന്റെയും കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് ആണ്. രാത്രി പട്രോളിം​ഗിനിറങ്ങുന്ന രണ്ട് പോലീസുകാരും അവരുടെ ജീവിത്തതിൽ അരങ്ങേറുന്ന സംഭവങ്ങളും ആത്മസംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നൈറ്റ് പ്രട്രോളിം​ഗിന്റെ പശ്ചാചത്തലത്തിൽ വീണ്ടും പോലീസ് യൂണിഫോമിനുള്ളിലെ മനുഷ്യരുടെ കഥ പറയുകയാണ് റോന്തിലൂടെ സംവിധായകൻ ഷാഹീ കബീർ. ജൂൺ മാസത്തിലെ മഴയിലും ബുക്ക് മൈ ഷോ അടക്കമുള്ള ആപ്പുകളിൽ മികച്ച ബൂക്കിം​ഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജം​ഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ടൈംസ് ​ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മനേഷ് മാധവനാണ് റോന്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. അനിൽ ജോൺസൺ തീർത്ത പശ്ചാത്തല സംഗീതവും പ്രേക്ഷകരുടെ കയ്യടി നേടുന്നു. റോന്തിന്റെ അണിയറയിൽ ഇവരാണ്: ഗാനരചന അൻവർ അലി. എഡിറ്റർ- പ്രവീൺ മംഗലത്ത്, ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ, അസോസിയേറ്റ് പ്രൊഡ്യൂസർ- കൽപ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസർ- സൂര്യ രംഗനാഥൻ അയ്യർ, സൗണ്ട് മിക്സിംഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ- അരുൺ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനർ- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് - റോണക്സ് സേവ്യർ, സ്റ്റിൽസ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യൽ- മംമ്ത കാംതികർ, ഹെഡ് ഓഫ് മാർക്കറ്റിംഗ്- ഇശ്വിന്തർ അറോറ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മുകേഷ് ജെയിൻ, പിആർഒ- സതീഷ് എരിയാളത്ത്, പിആർ& മാർക്കറ്റിംഗ് സ്ട്രാറ്റജി- വർഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്.