അഹമ്മദാബാദ് വിമാന അപകടം: അന്വേഷണം മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി വ്യോമയാന മന്ത്രി

Wait 5 sec.

അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന അപകടത്തില്‍ അന്വേഷണം മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി വ്യോമയാന മന്ത്രി കിന്‍ജരാപു രാംമോഹന്‍ നായിഡു. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ ഒരു സമിതി കൂടി അന്വേഷണം നടത്തും. മൂന്ന് മാസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം അറിയാനായി കാത്തിരിക്കുന്നു.മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും വ്യോമയാന മന്ത്രി പറഞ്ഞു. 270 പേര്‍ മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ മെസിന് മുകളില്‍ കുടുങ്ങിയ വിമാനത്തിന്റെ വാല്‍ഭാഗങ്ങള്‍ താഴെയിറക്കി. വിമാന ഭാഗങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും.