ദില്ലി കനത്ത ചൂടിൽ വെന്തുരുകുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് താപനില 49 ഡിഗ്രിവരെ ഉയര്‍ന്നു. കനത്ത ചൂടിന്റെ അടിസ്ഥാനത്തിൽ ദില്ലിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ദില്ലി, ഹരിയാന, ചണ്ഡിഗഡ്, രാജസ്ഥാന്‍, യു പി എന്നിവിടങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പും നില നിൽക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.Also read: സിപിഐഎം പ്രതിനിധി സംഘത്തിന്റെ കശ്മീർ സന്ദർശനം തുടരുന്നു; ഇന്ന് നിർണായക കൂടിക്കാഴ്ചകനത്ത ചൂടിനൊപ്പം ഇടക്കിടെ എത്തുന്ന പൊടിക്കാറ്റ് കൂടി ആയതോടെ അസഹ്യമാണ് ദില്ലിയിലെ കാലാവസ്ഥ. ചൂട് കടുത്തതോടെ, ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വീടിന് പുറത്ത് ജോലി ചെയ്യുന്നവരോട് നിർബന്ധമായും കുടിവെള്ളം കരുതണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചൂടും കനത്ത പുകപടലവും അന്തരീക്ഷത്തിലെ ശുദ്ധവായുവിന്റെ ഗുണനിലവാരവും തകർത്തിരിക്കുന്നു.Delhi is scorching in intense heat. The temperature in the state reached 49 degrees Celsius yesterday.The post ദില്ലി വെന്തുരുകുന്നു; താപനില 49 ഡിഗ്രിവരെ ഉയര്ന്നു, ഓറഞ്ച് അലര്ട്ട് appeared first on Kairali News | Kairali News Live.