വേനല്‍ക്കാല യാത്രക്കാര്‍ക്ക് പാര്‍ക്കിങ് നിരക്കില്‍ ഇളവ്

Wait 5 sec.

ദുബൈ | വേനല്‍ക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കില്‍ ഇളവ്. ജൂണ്‍ 10 മുതല്‍ ജൂണ്‍ 30 വരെ ടെര്‍മിനല്‍ ഒന്നിലെ കാര്‍ പാര്‍ക്ക് ബി, ടെര്‍മിനല്‍ 2, ടെര്‍മിനല്‍ 3 എന്നിവിടങ്ങളിലെ പാര്‍ക്കിങ് നിരക്കുകളിലാണ് ഇളവ് ലഭിക്കുക.മൂന്ന് ദിവസത്തേക്ക് 100 ദിര്‍ഹത്തിനും ഏഴ് ദിവസത്തേക്ക് 200 ദിര്‍ഹത്തിനും രണ്ടാഴ്ചത്തേക്ക് (14 ദിവസം) 300 ദിര്‍ഹത്തിനുമാണ് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുക.ഹ്രസ്വകാല പാര്‍ക്കിങിനും ഇളവുണ്ട്. കാര്‍ പാര്‍ക്ക് ബിയില്‍ രണ്ട് മണിക്കൂറിന് 25 ദിര്‍ഹവും മൂന്ന് മണിക്കൂറിന് 30 ദിര്‍ഹവും നാല് മണിക്കൂറിന് 35 ദിര്‍ഹവും അതില്‍ കൂടുതലാണെങ്കില്‍ 45 ദിര്‍ഹവുമാണ് നിരക്ക്. കാര്‍ പാര്‍ക്ക് എയില്‍ ഒരു മണിക്കൂറിന് 30 ദിര്‍ഹവും രണ്ട് മണിക്കൂറിന് 40 ദിര്‍ഹവും, മൂന്ന് മണിക്കൂറിന് 55 ദിര്‍ഹവും നാല് മണിക്കൂറിന് 65 ദിര്‍ഹവുമാണ് ഈടാക്കുക. സാധാരണ നിരക്കുകള്‍ ഇതിലും കൂടുതലാണ്. തിരക്കേറിയ ഈ യാത്രാ സീസണില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.