2026 ലെ ടി20 ലോകകപ്പ്: സന്നാഹ പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ: സഞ്ജു ടീമിലിടം പിടിക്കുമോ? ‌

Wait 5 sec.

2026 ലെ ടി20 ലോകകപ്പിന്ന് മുന്നോടിയായി സന്നാഹ മത്സരം കളിക്കാനൊരുങ്ങി ടീം ഇന്ത്യ. എട്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ അഞ്ച് ടി20യും മൂന്ന് ഏകദിനങ്ങളുമാണ് ഉള്ളത്. ന്യൂസിലൻഡ് ആയിരിക്കും ഇന്ത്യയുടെ എതിരാളി. പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരം, കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും നടക്കുക.അടുത്ത വര്‍ഷം ജനുവരി മുതലാണ് പരമ്പര നടക്കുക. ജനുവരി 11ന് ബറോഡയിലാണ് ആദ്യ ഏകദിന മത്സരം. ജനുവരി 14ന് രാജ്‌കോട്ട് രണ്ടാം ഏകദിനത്തിനും. 18-ാം തീയതി ഇൻഡോറിൽ മൂന്നാം ഏകദിനം നടക്കും.Also Read: ‘ബണ്ണി ഹോപി’ന് ഇനി നൊ ഹോപ്; ബൗണ്ടറി ലൈനിലെ അഭ്യാസ ക്യാച്ചുകൾക്ക് പൂട്ടുവീഴുന്നുടി20 പരമ്പര ജനുവരി 21നാണ് ആരംഭിക്കുന്നത്, ആദ്യ മത്സരം നാഗ്പൂരിലായിരിക്കും നടക്കുക. ടി20യിലെ നാലാം മത്സരം അരങ്ങേറുക തിരുവനന്തപുരം, കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും. മലയാളി താരം സഞ്ജു സാംസൺ സന്നാഹ മത്സരത്തിനുള്ള ടി20 ടീമിലിടം പിടിക്കാൻ സാധ്യതയുണ്ട്. ടീമിലിടം ലഭിച്ചാൽ സ്വന്തം നാട്ടിൽ കളിക്കാനുള്ള അവസരമാണ് സഞ്ജുവിന് ലഭിക്കുക.The post 2026 ലെ ടി20 ലോകകപ്പ്: സന്നാഹ പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ: സഞ്ജു ടീമിലിടം പിടിക്കുമോ? ‌ appeared first on Kairali News | Kairali News Live.