നത്തിങ്ങിന്റെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഡിവൈസായ നത്തിങ് ഫോൺ 3 : ഇനി ഇന്ത്യയിലും നിർമ്മാണം

Wait 5 sec.

ആഗോളതലത്തിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് നത്തിങ്ങിന്റെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഡിവൈസായ നത്തിങ് ഫോൺ 3 . 2025 ജൂലൈ ഒന്നിനാണ് ഫോൺ ലോഞ്ച് ചെയ്യുക. ഈ സ്മാർട്ട്‌ ഫോണിൽ എന്തെല്ലാം മാറ്റങ്ങളും അപ്‌ഗ്രേഡുകളും വരുമെന്ന് ഫോൺ ആരധകരും ടെക് പ്രിയരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ ടീസിറിലൂടെ നത്തിങ് ഫോൺ 3 ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഫോണിന്റെ വിപണിയിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ ഈ നീക്കം നത്തിങ്ങിന്റെ മൂല്യം വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നത്തിങ്ങിന്റെ ചെന്നൈ നിർമ്മാണ യൂണിറ്റിലായിരിക്കും സ്മാർട്ട് ഫോണുകൾ നിർമ്മിക്കുക. ഈ സ്ഥാപനത്തിൽ 500 ജീവനക്കാരുണ്ടെന്നും അവരിൽ 95 ശതമാനം പേരും സ്ത്രീകളാണെന്നും റിപ്പോർട്ടുണ്ട്. പ്രാദേശിക നിർമ്മാണത്തിലൂടെ കാര്യക്ഷമത വർധിപ്പിക്കുമെന്നും മാർക്കറ്റിൽ ഡിമാൻഡ് മീറ്റ് ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.Also read – പതിനായിരം രൂപക്ക് താഴെ 6000 എംഎഎച്ച് ബാറ്ററിയും 50 എംപി കാമറയുമായി ഐക്യൂ; Z10 ലൈറ്റ് 5G ഈ മാസമെത്തും, വിവരങ്ങളറിയാം“നത്തിങ് ആരംഭിച്ചത് മുതൽ ഇന്ത്യ ഞങ്ങൾക്ക് ഒരു പ്രധാന വിപണന കേന്ദ്രമാണ്. ഇതിലൂടെ പ്രാദേശിക ഉൽപ്പാദനം,ടാലെന്റ്റ്, ഇന്നോവേഷൻ എന്നിവയിലെ ഞങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുകയാണ്”- നത്തിങ്ങിന്റെ സഹസ്ഥാപകനും ഇന്ത്യൻ പ്രസിഡന്റുമായ അകിസ് ഇവാഞ്ചലിഡിസ് പറഞ്ഞു.The post നത്തിങ്ങിന്റെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഡിവൈസായ നത്തിങ് ഫോൺ 3 : ഇനി ഇന്ത്യയിലും നിർമ്മാണം appeared first on Kairali News | Kairali News Live.