യു എസിൽ മിനസോട്ടയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി ജനപ്രതിനിധി മെലീസ ഹോര്‍ട്മാനും (55) ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്മാനും വെടിയേറ്റ് മരിച്ചു. മുന്‍ സ്പീക്കർ കൂടിയാണ് മെലീസ. മിനസോട്ട സെനറ്ററായ ജോണ്‍ ഹോഫ്മാനും (60) ഭാര്യയ്ക്കും വെടിയേറ്റു. ഇദ്ദേഹവും ഡെമോക്രാറ്റിക് നേതാവാണ്. ഇവര്‍ ചികിത്സയിലാണ്.വാന്‍സ് ലൂഥര്‍ ബോല്‍ട്ടര്‍ എന്നയാളാണ് കൊല നടത്തിയതെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ പൊലീസ് ഓഫീസറുടെ വേഷത്തിൽ വീടുകളിലെത്തി കതകില്‍ മുട്ടിവിളിച്ച് പുറത്തിറക്കി വെടിവയ്ക്കുകയായിരുന്നു. മുഖംമൂടി ധരിച്ചാണ് അക്രമിയെത്തിയത്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.Read Also: അയൺ ഡോം തകർന്നു: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ ഇസ്രയേലിന്റെ നടപടിക്ക് ശക്തമായ തിരിച്ചടിയുമായി ഇറാൻആദ്യം ജോണ്‍ ഹോഫ്മാനെയും ഭാര്യയെയുമാണ് ആക്രമിച്ചത്. ശേഷം മെലീസ ഹോര്‍ട്മാന്റെ വീട്ടിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. 2019 മുതല്‍ കഴിഞ്ഞ ജനുവരി വരെ മിനസോട്ട ജനപ്രതിനിധി സഭയിലെ സ്പീക്കറായിരുന്നു മെലീസ. സംഭവസ്ഥലത്ത് പൊലീസും അക്രമിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനിടെ അക്രമി രക്ഷപ്പെട്ടു. ഇയാളുടെ വാഹനത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കളുടെ പട്ടിക കണ്ടെടുത്തു.The post അമേരിക്കയിൽ ഡെമോക്രാറ്റിക് ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു; മറ്റൊരു സെനറ്റർക്കും ഭാര്യയ്ക്കും പരുക്ക് appeared first on Kairali News | Kairali News Live.