കോഴിക്കോട് | മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പോലീസുകാരായ വിജിലന്‍സിലെയും കണ്‍ട്രോള്‍ റൂമിലെയും ഡ്രൈവര്‍മാരായ കെ ഷൈജിത്ത്, സനിത് എന്നിവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. ഇരുവരെയും അന്വേഷണസംഘം വിശദമായി ചോദ്യംചെയ്യും.കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി ഇരുവരും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ അന്വേഷണസംഘത്തിന് കിട്ടിയിട്ടുണ്ട്. ഈ കേസില്‍ അറസ്റ്റിലായ ഒമ്പതുപേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. മലാപ്പറമ്പ് പെണ്‍വാണിഭ കേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തത്.കോഴിക്കോട് വിജിലന്‍സിലെയും കണ്‍ട്രോള്‍ റൂമിലെയും ഡ്രൈവര്‍മാരായ കെ ഷൈജിത്ത്, സനിത്ത് എന്നിവരെ പ്രതി ചേര്‍ത്ത് നടക്കാവ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കെട്ടിടം വാടകക്കെടുത്ത നിമീഷും കേസില്‍ പ്രതിയാണ്. ബിന്ദുവുമായി രണ്ടു പോലീസുകാരും ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. രണ്ടുപേരും മലാപ്പറമ്പിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിരന്തരം എത്തിയിരുന്നതായി പോലീസിന് നേരത്തെതന്നെ വിവരം കിട്ടിയിരുന്നു.ഇവര്‍ വഴി സേനയിലെ കൂടുതല്‍ പേര്‍ ഇവിടെ എത്തിയിട്ടുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്. ഇവര്‍ വഴി പോലീസ് നീക്കങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ ഇനിയും പ്രതിയാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. നേരത്തെ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് കേസില്‍ അറസ്റ്റിലായത്.