കാട്ടുപന്നിക്കൂട്ടം സ്കൂട്ടർ ഇടിച്ച് മറിച്ചു; മൈലാടുംപാറയിൽ യുവാവിന് പരിക്കേറ്റു

Wait 5 sec.

ഇടുക്കി നെടുങ്കണ്ടം മൈലാടുംപാറയിൽ കാട്ടുപന്നി കൂട്ടത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. മൈലാടുംപാറ മാലികുടിയിൽ അനൂപ് ജോർജിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 8:30 കൂടിയാണ് സംഭവം. നെടുങ്കണ്ടത്ത് ജോലി കഴിഞ്ഞ് മൈലാടുംപാറയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് അപകടം. കുമളി – മൂന്നാർ സംസ്ഥാന പാതയിൽ മൈലാടുംപാറയ്ക്ക് സമീപം എത്തിയപ്പോൾ കാട്ടുപന്നിക്കൂട്ടം സ്കൂട്ടർ ഇടിച്ച് മറിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അനൂപിന്റെ കാലിനും കൈക്കും പരിക്കേറ്റു.ALSO READ: ‘ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം’; മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ നായികയാകുന്നുറോഡരികിലെ പാറയിൽ തലയിടിച്ചാണ് വീണത്, ഹെൽമറ്റ് വെച്ചതിനാൽ തലയ്ക്ക് പരിക്ക് ഏറ്റില്ല. നാട്ടുകാർ ഉടൻ തന്നെ നെടുംങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. സിസിടിവി മെക്കാനിക്കാണ് അനൂപ്, ഈ ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം. മേഖലയിൽ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമാണ്. സംസ്ഥാനപാതയിലടക്കം വൈകുന്നേരങ്ങളിലും പുലർച്ചെയും കാട്ടുപന്നിയുടെ സാന്നിധ്യം പതിവാണ്.ENGLISH SUMMARY: A young man was injured in an attack by a herd of wild boars in Myladumpara, Nedumkandam, Idukki.The post കാട്ടുപന്നിക്കൂട്ടം സ്കൂട്ടർ ഇടിച്ച് മറിച്ചു; മൈലാടുംപാറയിൽ യുവാവിന് പരിക്കേറ്റു appeared first on Kairali News | Kairali News Live.