മൂവാറ്റുപുഴ കദളിക്കാട് എസ് ഐ യെ കാറിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. പ്രതികളുടെ സുഹഹൃത്തുക്കളായ രണ്ടുപേരെയാണ് കല്ലൂര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് സുഹൃത്തുക്കളാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു കദളിക്കാട് വഴിയാംചിറഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എസ് ഐ ഇ എം മുഹമ്മദിനെ കാറിലെത്തിയ യുവാക്കള്‍ ഇടിച്ചുതെറിപ്പിക്കുകയും ശരീരത്തിലൂടെ കാറോടിച്ച് കയറ്റുകയും ചെയ്തത്.ALSO READ : പീരുമേട്ടിലെ വീട്ടമ്മയുടെ മരണം: വ്യക്തത വരുംമുമ്പ് വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻഗുരുതര പരുക്കേറ്റ എസ് ഐ യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.അതേ സമയം പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.English summary : Two people in custody for trying to kill Muvattupuzha Kadalikadu SI by hitting him with a carALSO READ : ഡെ. തഹസില്‍ദാര്‍ പവിത്രൻ അധിക്ഷേപ കമൻ്റുകൾക്ക് മുൻപും നടപടി നേരിട്ടയാൾ; മുന്‍മന്ത്രി ഇ ചന്ദ്രശേഖരനെ അടക്കം ജാതീയമായി അധിക്ഷേപിച്ചുThe post മൂവാറ്റുപുഴയില് എസ് ഐ യെ കാറിടിച്ച് കൊലപ്പെടുത്താന് നോക്കിയ കേസില് രണ്ടുപേര് കസ്റ്റഡിയില് appeared first on Kairali News | Kairali News Live.