കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള നിരവധി ട്രെയിനുകൾ വൈകിയോടുന്നു. കൊങ്കൺ വഴിയുള്ള ദീർഘദൂര ട്രെയിനുകളാണ് അധികവും വൈകുന്നത്.Read Also: ആധാറില്ലെങ്കിൽ ഇനി ടിക്കറ്റുമില്ല: മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേജാംനഗര്‍- തിരുവനന്തപുരം നോർത്ത് (19578) ഏഴ് മണിക്കൂർ വൈകിയാണ് ഓടുന്നത്. നേത്രാവതി- തിരുവനന്തപുരം സെൻട്രൽ (16345) മൂന്ന് മണിക്കൂറും വൈകി. നിസാമുദ്ദീൻ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് (22634) മൂന്ന് മണിക്കൂർ വൈകിയാണ് ഓടുന്നത്. മുംബൈ- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റും മൂന്ന് മണിക്കൂർ വൈകി.Read Also: മാവേലി എക്സ്പ്രസ്സിലെ തീയും പുകയും: ട്രെയിൻ ഓടിയത് 2 മണിക്കൂർ വൈകിസില്‍ച്ചര്‍- തിരുവനന്തപുരം എക്സ്പ്രസ്സ് (12508) മൂന്ന് മണിക്കൂറും വൈകി ഓടുകയാണ്. തിരുവനന്തപുരം വഴിയുള്ള ദിബ്രുഗഢ്- കന്യാകുമാരി വിവേക് എക്സ്പ്രസ്സ് (22503) മൂന്ന് മണിക്കൂർ വൈകി. ഷൊര്‍ണൂര്‍ വഴിയുള്ള ബാര്‍മര്‍- ഈറോഡ് എക്സ്പ്രസ്സ് മൂന്ന് മണിക്കൂർ വൈകിയിട്ടുണ്ട്. എറണാകുളം തുരന്തോ രണ്ട് മണിക്കൂറും ഷൊര്‍ണൂര്‍ വഴിയുള്ള ജബല്‍പ്പൂര്‍- കോയമ്പത്തൂര്‍ എക്സ്പ്രസ്സ് 11 മണിക്കൂറും വൈകിയാണ് ഓടുന്നത്.The post കനത്ത മഴ; തിരുവനന്തപുരത്തേക്കുള്ള നിരവധി ട്രെയിനുകൾ വൈകിയോടുന്നു appeared first on Kairali News | Kairali News Live.