ആറ്റില്‍ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Wait 5 sec.

ആറ്റില്‍ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വൈക്കം വെട്ടിക്കാട്ട്മുക്ക് പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയ സ്‌കൂട്ടര്‍ യാത്രികന്റെ മൃതദേഹം കണ്ടെത്തി. മാന്നാര്‍ പൂഴിക്കോല്‍ കരോട്ട് പുത്തന്‍പുരയ്ക്കല്‍ കെ.എന്‍ ബൈജുവിന്റെ (56) മൃതദേഹമാണ് കണ്ടെത്തിയത്.മൂവാറ്റുപുഴയാറിന്റെ കാട്ടിക്കുന്ന് തീരത്ത് പാലാക്കരി ഫിഷ് ഫാമിന് സമീപം പൊങ്ങിയ നിലയില്‍ ഉച്ചയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് പാലത്തില്‍ നിന്നും ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ഇയാള്‍ ഉപയോഗിച്ചിരുന്ന ചെരുപ്പും കണ്ടെത്തിയിരുന്നുഇതോടെയാണ് ആറ്റില്‍ ചാടിയതാകാമെന്ന സംശയം ഉയര്‍ന്നത്. പൊലീസും അഗ്‌നിരക്ഷാസേനയും വെള്ളിയാഴ്ച രാവിലെ മുതല്‍ രാത്രി വൈകിയും മൂവാറ്റുപുഴ ആറ്റില്‍ തിരച്ചില്‍ നടത്തിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ പുനരാരംഭിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറാണ് ബൈജു. വീടും സ്ഥലവും വില്‍ക്കുന്ന കാര്യത്തിനായി കൊടുങ്ങല്ലൂരിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ നിന്നും പോയതാണ്. ഏറെ നേരം കഴിഞ്ഞും കാണാതാവുകയും ഫോണില്‍ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെയും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.The post ആറ്റില്‍ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി appeared first on Kairali News | Kairali News Live.