ഇസ്‌റാഈലിനെതിരായ പ്രത്യാക്രമണത്തെ തടയാന്‍ ശ്രമിക്കരുത്; യു എസിന് മുന്നറിയിപ്പുമായി ഇറാന്‍

Wait 5 sec.

തെഹ്‌റാന്‍ | യു എസിന് മുന്നറിയിപ്പുമായി ഇറാന്‍. ഇസ്‌റാഈലിനെതിരായ പ്രത്യാക്രമണത്തെ തടയാന്‍ ശ്രമിക്കരുതെന്ന് ഇറാന്‍ യു എസിനോട് ആവശ്യപ്പെട്ടു. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങള്‍ക്കും ഇറാന്‍ ഇതേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതിനിടെ, തങ്ങളുടെ രണ്ട് ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. ഇന്റലിജന്‍സ്, ഓപറേഷന്‍ വിഭാഗങ്ങളുടെ ഉപമേധാവിമാരാണ് കൊല്ലപ്പെട്ടത്.ഫോര്‍ദോ ആണവ നിലയത്തിന് ചെറിയ തോതില്‍ തകരാര്‍ സംഭവിച്ചതായും ഇറാന്‍ വെളിപ്പെടുത്തി. അതേസമയം, ഇറാന്റെ ഒമ്പത് ആണവ ശാസ്ത്രജ്ഞന്മാരെ വധിച്ചതായി ഇസ്‌റാഈല്‍ അവകാശപ്പെട്ടു.