അഹമ്മദാബാദ് ദുരന്തം; എന്താണ് നടന്നതെന്ന് വിവരിച്ച് കേന്ദ്രമന്ത്രി

Wait 5 sec.

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് ദുരന്തത്തില്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കി കേന്ദ്ര വ്യോയാന മന്ത്രി റാം മോഹന്‍ നായിഡു. ഏകദേശം 650 അടി ഉയരത്തില്‍ എത്തിയ ശേഷമാണ് വിമാനം താഴേക്ക് പതിക്കാന്‍ തുടങ്ങിയത്. പറന്നുയര്‍ന്ന് കൃത്യം ഒരു മിനിറ്റിനുള്ളില്‍ വിമാനം താഴേക്ക് പതിച്ചതായി സിവില്‍ ഏവിയേഷന്‍ സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹ പറഞ്ഞു.പ്രധാനപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ650 അടി ഉയരത്തിലെത്തിയ ശേഷം, വിമാനം താഴെക്ക് പതിച്ചു, പൈലറ്റ് കൃത്യം 1.39ന് മെയ്‌ഡേ കോള്‍ നല്‍കി.എയര്‍ ട്രാഫിക്ക് കണ്ട്‌ട്രോള്‍ നല്‍കുന്ന വിവരം അനുസരിച്ച്, തിരികെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരണം ലഭിച്ചില്ല. കൃത്യം ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ വിമാനത്താവളത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ മേഘാനി നഗറില്‍ തകര്‍ന്ന് വീണു.വ്യാഴാഴ്ച അപകടമുണ്ടായ വിമാനം, പാരിസ് – ദില്ലി – അഹമ്മദാബാദ് ഫ്‌ളറ്റ് ഒരു പ്രശ്‌നവും കൂടാതെയാണ് പൂര്‍ത്തീകരിച്ചതെന്നും സമീര്‍ കുമാര്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.അപകടത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ ബോയിംങ് ഫ്‌ളീറ്റ് മുഴുവന്‍ പരിശോധിച്ച് വരികയാണെന്നും, 34 ഡ്രീം ലൈനറുകളില്‍ എട്ടെണ്ണത്തിന്റെ പരിശോധന പൂര്‍ത്തീകരിച്ചെന്നും മന്ത്രി രാം മോഹന്‍ നായിഡു വ്യക്തമാക്കി.The post അഹമ്മദാബാദ് ദുരന്തം; എന്താണ് നടന്നതെന്ന് വിവരിച്ച് കേന്ദ്രമന്ത്രി appeared first on Kairali News | Kairali News Live.