ദേവകി വാര്യര്‍ സ്മാരക സാഹിത്യപുരസ്കാരം ഗവേഷക വിദ്യാര്‍ഥിനിയായ എ ഷഹനയ്ക്ക് (മലപ്പുറം) ലഭിച്ചു. ദിവ്യ റീനേഷ് (കണ്ണൂര്‍), ആതിര വിജയന്‍ (പത്തനംതിട്ട) എന്നിവർ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി. 12,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ഒന്നാം സമ്മാനം. 7,000 രൂപ വീതം ആണ് പ്രോത്സാഹനസമ്മാനം.ദേവകി വാര്യര്‍ സ്ത്രീശാക്തീകരണ പഠനകേന്ദ്രം ഈ വര്‍ഷം ‘ഫേസ്ബുക്ക്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ചെറുകഥാമത്സരം ആണ് നടത്തിയത്. 116 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. എ ജി ഒലീന, ലേഖ നരേന്ദ്രന്‍, എസ് രാഹുല്‍ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്.Read Also: കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതി: സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചുദേവകി വാര്യരുടെ ജന്മദിനമായ ജൂണ്‍ 12-ന് വൈകിട്ട് മൂന്നിന് സത്യന്‍ സ്മാരകത്തില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പുരസ്കാരദാനം നിര്‍വഹിക്കും. പ്രശസ്ത എഴുത്തുകാരി ചന്ദ്രമതി മുഖ്യാതിഥി ആയിരിക്കുമെന്നും പ്രസിഡന്റ് ടി രാധാമണി, സെക്രട്ടറി ലത വാര്യര്‍ എന്നിവര്‍ വാർത്താ കുറിപ്പില്‍ അറിയിച്ചു.The post ദേവകി വാര്യര് സാഹിത്യപുരസ്കാരം എ ഷഹനയ്ക്ക്; ദിവ്യ റീനേഷിനും ആതിര വിജയനും പ്രോത്സാഹന സമ്മാനങ്ങള് appeared first on Kairali News | Kairali News Live.