ഹ്യൂണ്ടായിയുടെ അൽകാസറിന്റെ പുതിയ ഡീസൽ വേരിയന്റ് ഷോറൂമുകളിലേക്ക് എത്തിക്കഴിഞ്ഞു. അൽകാസർ കോർപറേറ്റ് എന്നാണ് പുതിയ പതിപ്പിന്റെ പേര്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ കാറിനുണ്ട്. 17.86 ലക്ഷം രൂപ മുതൽ കാർ ലഭ്യമാണ്.Also read: കന്യാകുമാരിയിൽ ജൂൺ 5 മുതൽ ബോട്ട് നിരക്ക് വർദ്ധിക്കുംഎസ്.യു.വിയുടെ പെട്രോൾ എൻജിൻ വേരിയന്റാണ് പ്രസ്റ്റീജ്. മികച്ച പ്രകടനം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ഈ വേരിയന്റിൽ ഒരു പുതിയ DCT ട്രാൻസ്മിഷൻ ഓപ്ഷനും ഹ്യൂണ്ടായി ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. ഈ പുതിയ മോഡലിൽ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ധാരാളം മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വയർലെസ് ആപ്പിൾകാർപ്ലേ, അഡാപ്റ്ററോട് കൂടിയ ആൻഡ്രോയ്ഡ് ഓട്ടോ, ബ്രിഡ്ജ്-ടൈപ്പ് റൂഫ് റെയിലുകൾ, 17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ, ക്വാഡ്-ബീം എൽഇഡി ഹെഡ്ലാമ്പുകൾ, എക്സ്റ്റീരിയറിൽ തുടർച്ചയായ ടേൺ സിഗ്നലുകൾ എന്നിവ പുതിയ വേരിയന്റിന്റെ സവിശേഷതകളാണ്.വോയ്സ്-എനേബിൾഡ് പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, ആംബിയന്റ് ലൈറ്റിംഗ്, മുൻനിരയിൽ വയർലസ് ചാർജിംഗ്, പുഷ് ബട്ടൺ കൊണ്ട് സ്റ്റാർട്ട് ചെയ്യാൻ പറ്റുന്ന കീ, ഹ്യുണ്ടായി ബ്ലൂലിങ്കിനൊപ്പം കണക്റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകൾ എസ്യുവിയിൽ ലഭിക്കുന്നു.The post ഹ്യൂണ്ടായിയുടെ അൽകാസർ കോർപറേറ്റ്: പ്രസ്റ്റീജ് വേരിയന്റിനെ വെട്ടുമോ? appeared first on Kairali News | Kairali News Live.