റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചെന്ന് റിപ്പോർട്ട്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആണ് അപകടം. വലിയ ആഘോഷമാണ് ഇപ്പോൾ ദുരന്തത്തിൽ കലാശിച്ചിരിക്കുന്നത്.18 വർഷത്തെ കാത്തിരിപ്പിനുശേഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ചരിത്രപ്രസിദ്ധമായ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ആഘോഷിക്കുന്നതിനായി വിധാൻ സൗധയിൽ സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പുതന്നെ എല്ലാവരും ആഘോഷത്തിലായിരുന്നു. പ്രവേശന കവാടങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ആണ് അണിനിരന്നത്.ALSO READ: എൻഎച്ച് 66 നിർമാണം ഡിസംബറിൽ പൂർത്തീകരിക്കും; 2026 പുതുവത്സര സമ്മാനമായി നാടിന് സമ്മാനിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്പൊതു ആഘോഷങ്ങൾക്ക് മുന്നോടിയായി സ്റ്റേഡിയത്തിന് പുറത്ത് ജനക്കൂട്ടം തിങ്ങിനിറഞ്ഞപ്പോൾ, തിക്കിലും തിരക്കിലും പെട്ട് ആരാധകരെ നിയന്ത്രിക്കാൻ പോലീസ് നേരിയ ബലപ്രയോഗം നടത്തിയിരുന്നു. പരിക്കേറ്റവർ ബൗറിംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് ആളുകളോട് പിരിഞ്ഞുപോകാൻ അഭ്യർത്ഥിക്കുന്നു.ENGLISH SUMMARY: Seven people have reportedly died in a stampede during Royal Challengers Bangalore’s IPL victory celebration. Several others have been injured.The post ബെംഗളൂരുവിൽ ദുരന്തമായി ആർസിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചെന്ന് റിപ്പോർട്ട് appeared first on Kairali News | Kairali News Live.