‘ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കണം’; പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി

Wait 5 sec.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കണമെന്നും പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി. സർവകക്ഷി സംഘത്തിൻ്റെ വിദേശ പര്യടനം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃപ്തികരപായ ദൗത്യമാണെന്നും പാശ്ചാത്യന്‍ മാധ്യമങ്ങളില്‍ ഇന്ത്യന്‍ വിരുദ്ധത ഉണ്ടായിരുന്നുവെന്നും ഇന്ത്യൻ നിലപാട് കൃത്യമായി അവതരിപ്പിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള സഹായം തങ്ങൾക്ക് ലഭ്യമായി. മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ എം പിമാര്‍ അടക്കമുള്ള സംഘം അനൈക്യം ഇല്ലാതെ പര്യടനം പൂര്‍ത്തിയാക്കി. പ്രതിനിധി സംഘത്തിലെ എല്ലാവരും ഒറ്റക്കെട്ടാണ്. അതേസമയം, രാജ്യത്തിനകത്ത് കൃത്യമായ ആശയവിനിമയം നടക്കുന്നില്ല. ഇന്ത്യയുടെ നഷ്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണം. അമേരിക്കയുടെ പങ്ക് പാര്‍ലമെന്റില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.Read Also: ഇന്ത്യ സഖ്യം വിട്ട് എ എ പി; യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലെന്ന് വിമർശനംസര്‍ക്കാരിനോടുള്ള കടുത്ത ഭിന്നത മാറ്റിവെച്ചാണ് പ്രതിപക്ഷം സഹകരിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ച ചര്‍ച്ചയായില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന വാദത്തില്‍ കേന്ദ്രം വിവരങ്ങള്‍ പുറത്ത് വിടുന്നില്ല. ഭരണപക്ഷത്തെ പോലെ അവകാശം പ്രതിപക്ഷത്തിനുമുണ്ട്. മോദി മാതൃകയാക്കേണ്ട കുറേ കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് പ്രതിനിധി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കരുത്. തനിക്ക് തിരുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ തിരുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്ക് സമാന സാമൂഹ്യ സ്ഥിതിയാണ് ഉള്ളത്. പാകിസ്ഥാന് അത്തരം സാമൂഹ്യ സ്ഥിതിയില്ല. വിദേശ രാജ്യങ്ങളിലെ മാധ്യമങ്ങള്‍ക്ക് ഇന്ത്യയെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. പര്യടനം നടത്തിയ രാജ്യങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുത്തതല്ല. പര്യടനം നടത്താത്ത മറ്റു രാജ്യങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ കേന്ദ്രം തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.കേണൽ സോഫിയ ഖുറേഷി, വിക്രം മിസ്രി അടക്കമുള്ളവര്‍ക്ക് നേരെയുണ്ടായ പ്രചാരണത്തില്‍ കേസെടുത്തിട്ടില്ല. വിദ്വേഷ പ്രചാരണത്തിന് പിന്നില്‍ പ്രത്യേക പ്രത്യയശാസ്ത്രം പ്രവർത്തിക്കുന്നുവെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.The post ‘ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കണം’; പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.