സർക്കാർ നൽകുന്ന ക്ഷേമപെൻഷൻ കൈക്കൂലിയാണെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവനക്കെതിരെ വളരെയധികം പ്രതിഷേധങ്ങളാണ് ഉയർന്നുവരുന്നത്. ജീവിത സായാഹ്നത്തിൽ നുഷ്യർക്ക് മുന്നിലെത്തുന്ന ക്ഷേമ പെൻഷൻ പ്രതീക്ഷയും അവരുടെ ജീവിതത്തിലെ വെളിച്ചം കൂടിയാണ്. സാധാരണക്കാർക്ക് അവകാശപ്പെട്ട ക്ഷേമപെൻഷനെ സാധാരണക്കാർക്ക് എന്താണ് എന്ന് വ്യക്തമാണ് ഷെമീർ ടി പി ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പ്.കുറുപ്പിന്റെ പൂർണരൂപംകഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കുള്ളിൽ, എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനു ശേഷം നിങ്ങളെ വൈകാരികമായി സ്വാധീനിച്ച അനുഭവങ്ങൾ, ചിത്രങ്ങൾ ഏതൊക്കെയാണ് എന്നൊരു ചോദ്യമെറിഞ്ഞാൽ നമുക്ക് മുന്നിൽ ഒരുപാട് അനുഭവങ്ങൾ, ചിത്രങ്ങൾ കടന്നു വന്നേക്കാം, കാരണം സമാനതകളില്ലാത്ത പ്രകൃതി ദുരന്തങ്ങൾ, രോഗാവസ്ഥകൾ എല്ലാം കടന്നു പോയൊരു കാലമാണ്, മനുഷ്യൻ അവന്റെ സഹജീവിയോടുള്ള സ്നേഹം ഏറ്റവും ശീർഷമായ തലത്തിൽ പ്രകടിപ്പിച്ച കാലമാണ്. തിരഞ്ഞെടുക്കാൻ പറയാൻ ഒരുപാട് ഓർമ്മകൾ നമുക്ക് മുന്നിലുണ്ടാവാം.Also Read: സാമൂഹ്യക്ഷേമ പെൻഷനെ അവഹേളിച്ച കെ സി വേണുഗോപാലിൻ്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹം; കെ എസ് കെ ടി യുപക്ഷേ, എനിക്ക് മുന്നിൽ ഉയർന്നേക്കാവുന്ന ആ ചോദ്യത്തിനുള്ള ഉത്തരം ഒന്നാമതായി മറ്റൊന്നാണ്. ക്ഷേമപെൻഷൻ കയ്യിലെത്തുമ്പോൾ കൊഴിഞ്ഞ പല്ലുകളും ചുളിഞ്ഞ ചർമ്മങ്ങളും നിറഞ്ഞ വൃദ്ധരായ മനുഷ്യരുടെ മുഖത്ത് നിറയുന്ന മന്ദഹാസമാണ്, അവരുടെ കണ്ണുകളിൽ നിറയുന്ന തെളിച്ചമാണ്.ആരുടെയും സഹായമില്ലാതെ തങ്ങൾക്ക് ആവശ്യമുള്ള മരുന്ന് മേടിക്കാൻ, ഒരു വസ്ത്രം മേടിക്കാൻ, ഒരു സുഹൃത്തിന്റെ വീട് വരെ പോവാൻ,അവരുടെ കയ്യുകളിലേക്കെത്തുന്ന ആ ആയിരത്തി അറുനൂറു രൂപക്ക് കോടികളുടെ മൂല്യമുണ്ട്.പണമെന്നാൽ കൈക്കൂലിയും അഴിമതിയും ആഡംബരവും ആണെന്ന് വിശ്വസിക്കുന്ന മനുഷ്യർ ഒരിക്കലും തിരിച്ചറിയാത്ത മൂല്യം.വാരാന്ത്യങ്ങളിൽ തറവാട്ട് വീട്ടിലേക്ക് പോയി തിരിച്ചു വരുന്ന സമയത്ത് ഉപ്പയുടെ ഉമ്മ അടുത്തു വിളിക്കും, മാറോടു ചേർത്ത് നിർത്തി മൂർദ്ധാവിൽ ചുംബിക്കും, എന്നിട്ട് മെല്ലെ മുണ്ടിന്റെ കോന്തലയിൽ കെട്ടി വെച്ച നാണയങ്ങൾ ഓരോന്നായി എടുക്കും, വല്ലിപ്പയുടെ പെൻഷൻ തുകയിലെ നാണയങ്ങൾ എൻ്റെ കയ്യിലേക്ക് വെക്കും, “മ്മാൻറെ കുട്ടി കഥ പുസ്തകം മേടിച്ചോ ട്ടോ’ എന്നായിരിക്കും എൻ്റെ കുട്ടിക്കാലത്തെ ഇഷ്ടങ്ങളെ തിരിച്ചറിഞ്ഞ വലിമ്മ എന്റെ ചെവിയിൽ അതിനോടൊപ്പം മിക്കവാറും സമയങ്ങളിൽ പറഞ്ഞു വെക്കുന്നത്.വൃദ്ധരായ മനുഷ്യർ നിഷ്കളങ്കമായി ചിരിക്കുന്ന ആ ചിത്രങ്ങളിൽ ഞാൻ അത്രമേൽ സ്നേഹിച്ച എന്റെ വല്ലിമ്മയെ കണ്ടത് കൂടി കൊണ്ടാവാം എനിക്കതൊരു വൈകാരികാനുഭവമായി മാറുന്നത്.രാഷ്ട്രീയമാണ്,തിരഞ്ഞെടുപ്പാണ്, എതിരാളിയെ തോൽപ്പിക്കാൻ എന്തും പറയാമെന്നു നമ്മുടെ നേതാക്കൾ കരുതി പോവരുത്, ക്ഷേമ പെൻഷൻ കൈക്കൂലിയാണെന്ന ഒരു രാഷ്ട്രീയ നേതാവിന്റെ പരാമർശം വ്യക്തിപരമായി തന്നെ വേദനയുണ്ടാക്കി,ഈ സർക്കാരിനെ മുന്നോട്ട് നയിക്കുന്നത് ജീവിത സായാഹ്നത്തിൽ പ്രതീക്ഷകളൊന്നും ഇല്ലാതെ ജീവിക്കുന്ന ആ മനുഷ്യർക്ക് മുന്നിലെത്തുന്ന ക്ഷേമ പെൻഷൻ അവരുടെ കണ്ണുകളിൽ സൃഷ്ട്ടിച്ച വെളിച്ചം കൂടിയാണെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു.കൂരിരുട്ടിലും ആ വെളിച്ചം നമ്മളെ വഴി നടത്തും..The post ഈ സർക്കാരിനെ മുന്നോട്ട് നയിക്കുന്നത് ജീവിത സായാഹ്നത്തിൽ ആ മനുഷ്യർക്ക് മുന്നിലെത്തുന്ന ക്ഷേമ പെൻഷൻ സൃഷ്ട്ടിച്ച വെളിച്ചം കൂടിയാണ് appeared first on Kairali News | Kairali News Live.