മഹാരാഷ്ട്രയിൽ 86 പുതിയ കോവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 959 ആയി. കഴിഞ്ഞ ദിവസം നാല് പേർ കൂടി മരിച്ചതോടെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം മരണസംഖ്യ 14 ആയി. 4 മരണങ്ങളിൽ രണ്ടെണ്ണം നാഗ്പൂരിൽ നിന്നാണ്.കോവിഡ് -19 ബാധിച്ച് മരിച്ച 14 പേരിൽ ഭൂരിഭാഗത്തിനും പ്രമേഹം, കാൻസർ , ശ്വാസകോശ രോഗം, തുടങ്ങിയ അനുബന്ധ രോഗങ്ങളുണ്ടായിരുന്നു. ആകെ 435 പേരാണ് ഇത് വരെ സുഖം പ്രാപിച്ചത്.ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മുംബൈയിലാണ്. മൊത്തം 509 കേസുകളിൽ മുംബൈയിൽ 26 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.Also Read: മുംബൈ എസ് എൻ ഡി പി യോഗം ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചുസംസ്ഥാനത്ത് കോവിഡ്-19 വ്യാപനം ആശങ്ക ഉയർത്തുന്നുവെന്നും കൂടുതൽ ജാഗ്രത പാലിക്കാനും ശരിയായ മുൻകരുതലുകൾ സ്വീകരിച്ച് സ്വയം പരിരക്ഷിക്കാനും ഡോക്ടർമാർ അഭ്യർത്ഥിച്ചിട്ടുണ്ട്. അതെ സമയം ജലദോഷം, ചുമ തുടങ്ങിയ നേരിയ ലക്ഷണങ്ങൾക്ക് പതിവ് പരിശോധന ആവശ്യമില്ലെന്നും ആരോഗ്യ വിദഗ്ദർ പറഞ്ഞു. എന്നിരുന്നാലും, രോഗബാധിതരും രോഗപ്രതിരോധശേഷി കുറഞ്ഞവരുമായ ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് കൂടുതൽ മുൻകരുതൽ എടുക്കണമെന്നും നിർദ്ദേശമുണ്ട്.The post മഹാരാഷ്ട്രയിൽ 86 പുതിയ കോവിഡ് കേസുകൾ; രോഗബാധിതർ 959, മരണം 14 appeared first on Kairali News | Kairali News Live.