പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പഞ്ചാബില്‍ ഒരാള്‍ അറസ്റ്റില്‍. ഗഗന്‍ദീപ് സിങ് എന്നയാളെയാണ് താന്‍ തരണില്‍ നിന്ന് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷമായി ഇയാള്‍ പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി ചെയ്തുവരികയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഓപ്പറേഷന്‍ സിന്ദൂറിനിടെ സൈന്യത്തിന്റെ നീക്കങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങടക്കം ഇയാള്‍ പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് ചോര്‍ത്തി നല്‍കി.ALSO READ: പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവം; ക്ഷണിച്ചതിൽ സ്കൂളിന് പങ്കില്ലെന്ന് പ്രധാനാധ്യാപകൻപാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകള്‍ക്കാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇതു സംബന്ധിച്ച തെളിവുകളടങ്ങിയ ഒരു മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു. ഇരുപതിലേറെ തവണ ഐഎസ്ഐ ഏജന്റുമാരുമായി ഗഗന്‍ദീപ് സിങ് സംസാരിച്ചിട്ടുണ്ട്. പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് ഇയാള്‍ക്ക് പണം ലഭിച്ചിട്ടുണ്ടെന്നും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചുThe post പാകിസ്ഥാന് വേണ്ടി ചാരവൃത്തി; പഞ്ചാബില് ഒരാള് അറസ്റ്റില് appeared first on Kairali News | Kairali News Live.