സംസ്ഥാന കാർഷിക വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്താൻ ഹൈക്കോടതിയുടെ അനുമതി

Wait 5 sec.

സംസ്ഥാന കാർഷിക വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്താൻ ഹൈക്കോടതിയുടെ അനുമതി. അഡ്മിനിസ്ട്രേറ്ററെയോ അഡ്മിനിസ്ലേറ്റീവ് കമ്മറ്റിയെയോ നിയോഗിക്കാനാണ് കോടതി സർക്കാരിന് അനുതി നൽകിയത്. ഭരണസമിതിക്കെതിരായ അവിശ്വാസം പ്രമേയം പാസായ സാഹചര്യത്തിലാണ് ഇത്. അവിശ്വാസ പ്രമേയത്തിന് ശേഷമുള്ള തുടർനടപടികൾക്ക് കോടതി അനുതി വേണമെന്ന മുൻ ഉത്തരവ് ഭേദഗതി ചെയ്താണ് ജസ്റ്റിസ് കെ. ബാബുവിന്‍റെ ഇടക്കാല ഉത്തരവ്. നടപടികൾ ഹർജിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.പൊതുയോഗത്തിന് സഹകരണ സംഘം ഭരണസമിതിക്കെതിരായ അവിശ്വാസപ്രമേയം പരിഗണിക്കാൻ അനുതി നൽകുന്ന സഹകരണ ചട്ടങ്ങളിലെ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും കാർഷിക വികസന ബാങ്ക് മുൻ പ്രസിഡന്‍റുമായ ഷാജി മോഹൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.ALSO READ; നിരണം പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എല്‍ഡിഎഫ്; കോണ്‍ഗ്രസില്‍ ചേരിപ്പോര്29 ഭരണ സമിതി അംഗങ്ങൾ ചേർന്ന് സഹകരണ രജിസ്ട്രാർക്ക് നൽകിയ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കോടതി നേരത്തെ അനുമതി നൽകിയിരുന്നു. തുടർന്ന് ഏപ്രിൽ 24 ന് ചേർന്ന പൊതുയോഗത്തിൽ ഭരണസമിതിക്കെതിരായ അവിശ്വാസം ഭൂരിപക്ഷത്തോടെ പാസായിരുന്നു. സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണകുറുപ്പ്, സ്പെഷ്യൽ ഗവ പ്ലീഡർ പി പി താജുദ്ദീൻ എന്നിവർ ഹാജരായി.The post സംസ്ഥാന കാർഷിക വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്താൻ ഹൈക്കോടതിയുടെ അനുമതി appeared first on Kairali News | Kairali News Live.