അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.ഇന്ന് പുലർച്ചെ 3.45ന് ആയിരുന്നു അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു പോയി. ലോറി ഡ്രൈവർക്ക് പരുക്ക് ഇല്ല. ലോറി റോഡിൽ മറിഞ്ഞതോടെ ഗതാഗതം സ്തംഭിച്ചു. സ്ഥലത്ത് പൊലീസും ഫയർഫോഴ്സും എത്തുകയും. അപകടം സംഭവിച്ച വാഹനങ്ങൾ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു.Also Read: വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഒന്നര ദിവസം സ്ത്രീയെ ഓൺലൈനിൽ വീഡിയോ കോളിൽ ബന്ദിയാക്കി പണം തട്ടികായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തികായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി വെണ്ടുരുത്തി പാലത്തിനു സമീപത്തു നിന്നാണ് അബ്ദുല്‍ ഇബ്രാഹിമിന്റെ മൃതദേഹം ലഭിച്ചത്. കൊച്ചിയില്‍ നാവിക പരിശീലനത്തിനെത്തിയതായിരുന്നു നാവികന്‍. ഞായറാഴ്ച്ച വെണ്ടുരുത്തി പാലത്തിനു താഴെ നീന്തുന്നതിനിടെ കാണാതാവുകയായിരുന്നു.The post അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ചു: നാല് പേർക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം appeared first on Kairali News | Kairali News Live.