അറിവിന്റെ പുത്തൻ ആകാശത്തേക്ക് പിച്ച വെച്ച് കുരുന്നുകൾ; ആഘോഷമായി അങ്കണവാടി പ്രവേശനോത്സവം

Wait 5 sec.

അറിവിന്റെ പുതുലോകത്തേക്ക് പിച്ച വെച്ച് കുരുന്നുകൾ. സംസ്ഥാനത്തെ അങ്കണവാടികളിലേക്കുള്ള പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ആഘോഷമായി. 2025-26 വര്‍ഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്തിലെ 72-ാം നമ്പര്‍ അങ്കണവാടിയിൽ മന്ത്രി വീണാ ജോര്‍ജ് നിർവ്വഹിച്ചു. കുട്ടിയുടെ വളര്‍ച്ച നാഴികക്കല്ലുകള്‍ രേഖപ്പെടുത്തി നിരീക്ഷണ അവലോകനം ചെയ്യുന്നതിനായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘കുഞ്ഞൂസ് കാര്‍ഡ്’ വിതരണവും മന്ത്രി നിർവ്വഹിച്ചു. ചടങ്ങിൽ ഒന്നാം ക്ലാസിലേക്ക് പോയ കുട്ടികള്‍ക്ക് കോണ്‍വക്കേഷന്‍ സെറിമണിയും നടത്തി. ബാഗ് ഉള്‍പ്പെടെ നല്‍കി. വെല്‍ക്കം കിറ്റുകള്‍ നല്‍കിയാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചത്.ALSO READ: ബിരിയാണി മുതൽ പായസം വരെ; ശങ്കുവിന്‍റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോര്‍ജ്; അങ്കണവാടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചുഇക്കുറി കൊച്ചു കൂട്ടുകാരൻ ശങ്കുവിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിച്ച് അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌ക്കരിച്ചിട്ടുണ്ട്. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഏകീകൃത മാതൃകാ ഭക്ഷണ മെനു തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും 3 ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്.സംസ്ഥാനത്തെ 33,120 അങ്കണവാടികളിലേക്കുള്ള പ്രവേശനോത്സവമാണ് ഇന്ന് നടന്നത്. ALSO READ: ലൈഫ് മിഷന്‍ വേണ്ടെന്ന് അന്ന് കോണ്‍ഗ്രസ്; ഇടത് സര്‍ക്കാര്‍ നിലമ്പൂരില്‍ മാത്രം നിര്‍മിച്ചത് ആറായിരത്തോളം വീടുകള്‍അങ്കണവാടികളുടെയും അവയിലൂടെ ലഭ്യമാകുന്ന സേവനങ്ങളുടെയും പ്രാധാന്യം, അനൗപചാരിക പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും സംസ്ഥാനമൊട്ടാകെ അങ്കണവാടികളില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് 33,120 അങ്കണവാടികളിലായി മൂന്നര ലക്ഷത്തോളം കുട്ടികളാണുള്ളത്.The post അറിവിന്റെ പുത്തൻ ആകാശത്തേക്ക് പിച്ച വെച്ച് കുരുന്നുകൾ; ആഘോഷമായി അങ്കണവാടി പ്രവേശനോത്സവം appeared first on Kairali News | Kairali News Live.