കാസര്‍കോട് | കേരള കേന്ദ്ര സര്‍വകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള രജിസ്ട്രേഷന് ജൂണ്‍ എട്ട് വരെ നീട്ടി. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) നടത്തിയ പൊതുപ്രവേശന പരീക്ഷ (സി യു ഇ ടി-പി ജി)യില്‍ പങ്കെടുത്തവര്‍ക്ക് സര്‍വകലാശാലയുടെ വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം.10ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് അന്നേ ദിവസം ഇ മെയിലിലൂടെ അറിയിപ്പ് ലഭിക്കും. താത്പര്യമുള്ളവര്‍ ജൂണ്‍ 12നുള്ളില്‍ ഇ മെയിലില്‍ സ്ഥിരീകരണം നല്‍കണം.ജൂണ്‍ 16 മുതല്‍ 18 വരെ ആദ്യഘട്ട പ്രവേശനം നടക്കും. ജൂലൈ രണ്ട് മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്.