വി കെ സനോജിനെ യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു

Wait 5 sec.

തിരുവനന്തപുരം | ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു. വൈസ് ചെയര്‍മാനായിരുന്ന എസ് സതീഷ് സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയായ ഒഴിവിലേക്കാണ് നിയമനം. യുവജനകാര്യ മന്ത്രി സജി ചെറിയാനാണ് ബോര്‍ഡ് ചെയര്‍മാന്‍.യുവജനങ്ങളുടെ ക്ഷേമവും വികസനവും പട്ടികജാതി- പട്ടിക വര്‍ഗ യുവജനങ്ങളുടെ ഭൗതികവും സാംസ്‌കാരികവും സാഹിത്യവും ശാസ്ത്രപരവും, തൊഴില്‍പരവുമായ വികസനത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ് യുവജന ക്ഷേമ ബോര്‍ഡിന്റെ ലക്ഷ്യം.