ഗിരീഷ് എ ഡി ചിത്രം; ലീഡായി നിവിൻ പോളിയും മമിതയും ഒപ്പം ഭാവന സ്റ്റുഡിയോസും: ഹിറ്റ് കോമ്പിനേഷനിൽ ത്രില്ലായി സിനിമാ പ്രേമികൾ

Wait 5 sec.

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഹിറ്റ് സിനിമയിലൂടെ മലയാള സിനിമാ സംവിധാന ലോകത്തേക്ക് ചുവടുവെട്ട ​ഗിരീഷ് എ ഡി കുറച്ചു ചിത്രങ്ങൾ കൊണ്ട് തന്നെ സിനിമാലോകത്ത് തന്റേതായ മുദ്രകൾ പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇൻഡസ്ട്രി ഹിറ്റായി ​ഗിരീഷ് എ ഡി ചിത്രം പ്രേമലു സിനിമാ ലോകത്ത് സെൻസേഷൻ സൃഷ്ടിച്ചുവെന്ന് തന്നെ പറയാം.നസ്ലെൻ, മമിത ബൈജു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പ്രേമലുവിന്റെ മികച്ച വിജയത്തിനു പിന്നാലെ പ്രേമലു 2 ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പ്രേമലു 2 യാഥാർഥ്യമാകില്ലെന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ തന്നെ വ്യക്തമാക്കിയിരുന്നു.Also Read: ‘സോനയുമായി ബ്രേക്കപ്പ്’, ജെൻസിയായി ഹിപ്ഹോപ്പ് പാടി പ്രകാശ് മാത്യു: വീഡിയോ വൈറൽഇപ്പോഴിതാ ​ഗിരീഷ് എ ഡിയുടെ പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റാണ് സിനിമാ ലോകത്ത് ചർച്ച. നിവിൻ പോളിയുമായി ഗിരീഷ് എ ഡി ഒന്നിക്കുന്നു എന്ന വാർത്തകൾ മുമ്പ് തന്നെ ഉണ്ടായിരുന്നെങ്കിലും അതിപ്പോഴാണ് സ്ഥിരീകരിക്കുന്നത്.ബത്ലഹേം കുടുംബയൂണിറ്റ് എന്ന് പേരിട്ടിരിക്കുന്ന നിവിൻ പോളി – ഗിരീഷ് എ ഡി ചിത്രത്തിന്റെ വിവരങ്ങൾ നിവിൻ പോളിയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ഒന്നിക്കുന്ന ഭാവനാ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമാണം.ഗിരീഷ് എ ഡിയും കിരൺ ജോഷിയും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ മമിതയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിഷ്ണു വിജയ് ആണ് സം​ഗീതം. ക്യാമറ അജ്മൽ സാബു. ചിത്രീകരണം ഓണത്തിന് ശേഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.Also Read: ഹ്യൂമര്‍ സെന്‍സ് അസാധ്യം; അദ്ദേഹത്തിന്റെ പിന്തുണയായിരുന്നു എന്റെ ബലം: ബേസിലിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് നടി അനിഷ്മ അനില്‍കുമാര്‍The post ഗിരീഷ് എ ഡി ചിത്രം; ലീഡായി നിവിൻ പോളിയും മമിതയും ഒപ്പം ഭാവന സ്റ്റുഡിയോസും: ഹിറ്റ് കോമ്പിനേഷനിൽ ത്രില്ലായി സിനിമാ പ്രേമികൾ appeared first on Kairali News | Kairali News Live.