പാലക്കാട് നാട്ടുകല്ലിൽ യുവതിയുടെ നിപ ബാധ: ബന്ധുവായ പത്ത് വയസുകാരിക്കും പനി

Wait 5 sec.

പാലക്കാട് നാട്ടുകല്ലിൽ നിപ ബാധിച്ച യുവതിയുടെ ബന്ധുവായ പത്ത് വയസുകാരിക്കും പനി. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ ആയിരക്കണക്കിന് വവ്വാലുകളുണ്ടായിരുന്നു എന്ന് റിപ്പോർട്ട്. ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു.ALSO READ; മെഡിക്കൽ കോളേജ് അപകടം: മണ്ണുമാന്തിയന്ത്രം എത്തിക്കാൻ അപകടം നടന്ന ഉടൻ അറിയിപ്പ് നൽകി; തെളിവായി ഫോൺ കോൾ ലിസ്റ്റ്പ്രാഥമിക പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടിരുന്നു. തുടർന്ന് പൂനെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിരുന്നു. വെള്ളി രാവിലയോടെ നിപ പോസറ്റീവാണെന്ന് സ്ഥിരീകരണം വന്നു.തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7, 8, 9, 11 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളും കണ്ടെയ്ൻമെൻ്റ് സോൺ ആണ്.അതേസമയം, പനി ബാധിച്ച് മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 28 നാണ് രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്.The post പാലക്കാട് നാട്ടുകല്ലിൽ യുവതിയുടെ നിപ ബാധ: ബന്ധുവായ പത്ത് വയസുകാരിക്കും പനി appeared first on Kairali News | Kairali News Live.