ചങ്ങനാശേരി (കോട്ടയം) ∙ ബ്രെത്തലൈസറിൽ ഊതിക്കുന്നതിനെച്ചൊല്ലി സിപിഎം നേതാവും പ്രബേഷൻ എസ്ഐയും തമ്മിൽ ചങ്ങനാശേരി നഗരത്തിൽ കയ്യാങ്കളിയും സംഘർഷവും. നടുറോഡിൽ നടന്ന സംഘർഷത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സിപിഎം പ്രവർത്തകർ സംഘടിച്ചെത്തിയതോടെ ഒടുവിൽ പൊലീസിനു മടങ്ങേണ്ടിവന്നു. പരുക്കേറ്റ എസ്ഐ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഇവിടേക്കും സിപിഎം, എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി. അതോടെ എസ്ഐ സ്വകാര്യ ആശുപത്രിയിലേക്ക് മാറി.