ചെന്നൈ ∙ കുടുംബ തർക്കത്തിനിടെ വനിതാ കൗൺസിലറെ ഭർത്താവു വെട്ടിക്കൊന്നു. വിസികെ കൗൺസിലർ എസ്.ഗോമതിയെ (38) ഭർത്താവ് സ്റ്റീഫൻ രാജാണ് വെട്ടിക്കൊലപ്പെടുത്തിയത്. തിരുവള്ളൂർ ജില്ലയിലെ തിരുനിന്ദ്രാവൂർ മുൻസിപ്പാലിറ്റിയിലെ കൗൺസിലറാണ് ഗോമതി. കൊലപാതകത്തിനു പിന്നാലെ സ്റ്റീഫൻ രാജ് പൊലീസിൽ കീഴടങ്ങി. ഇയാളും വിസികെ നേതാവാണ്.