മലപ്പുറം∙ മക്കപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ 4 പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിലാണ് നിയന്ത്രണങ്ങൾ. കണ്ടെയ്ൻമെന്റ് സോണിൽ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം.