ചൊവ്വയിൽ നിന്ന് ഭൂമിയിൽ പതിച്ച ഉൽക്കാശില: 34 കോടിയിലധികം മൂല്യമുള്ള ശില ആര് സ്വന്തമാക്കും?

Wait 5 sec.

ചൊവ്വയുടെ ഉപരിതരത്തിൽനിന്ന് ഭൂമിയിൽ പതിച്ച ഉൽക്കാശില ലേലത്തിന്. ചിന്ന​ഗ്രഹവുമായുള്ള കൂട്ടിയിടിയുടെ അനന്തരഫലമായാണ് ചൊവ്വയിൽ നിന്ന് വേർപ്പെട്ട ഉൽക്കാശില ഭൂമിയിൽ പതിച്ചത്. ഭൂമിയിൽ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ചൊവ്വയുടെ ഉൽക്കാ ശിലക്ക് NWA 16788 എന്നാണ് പേരിട്ടിട്ടുള്ളത്.നൈജറിലെ അഗാഡെസ് മേഖലയിൽ 2023 നവംബറിലാണ് ഈ ഉൽക്കാശില കണ്ടെത്തിയട്ടുള്ളത്. ഏകദേശം 34 കോടിയിലധികം രൂപ (4 മില്യൺ യുഎസ് ഡോളർ) ആണ് ഇതിന്റെ മൂല്യം കല്പിച്ചിരിക്കുന്നത്.NWA 16788Also Read: ‘എ ഐക്ക് ചെയ്യാൻ സാധിക്കാത്ത ഒരു ജോലിയുണ്ട്’: എ ഐയുടെ ​ഗോഡ്ഫാദറായ ജെഫ്രി ഹിന്റൺമുമ്പ് മാലിയിൽ നിന്നും ചൊവ്വയുടെ ഉൽക്കാശില കണ്ടെത്തിയിരുന്നു 2021 ൽ കണ്ടെത്തിയ ഇതിന് ടാഡെന്നി 002 എന്നാണ് പേരിട്ടിരിക്കുന്നത്. ടാഡെന്നി 002നെക്കാൾ ഏകദേശം 70 ശതമാനം വലുതാണ് NWA 16788.ശാസ്ത്രീയ വിശകലനത്തിലൂടെ ശിലയുടെ ഉത്ഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഷാങ്ഹായ് അസ്‌ട്രോണമി മ്യൂസിയമാണ് ശിലയുടെ ഉത്ഭവം സ്ഥിരീകരിച്ചത്. ചൊവ്വയുടെ മാഗ്മയുടെ സാവധാനത്തിലുള്ള തണുക്കലിൽ നിന്നാണ് NWA 16788 രൂപപ്പെട്ടതെന്നാണ് കരുതുന്നത്. ചൊവ്വയുടെ സവിശേഷമായ ചുവപ്പുകലർന്ന തവിട്ട് നിറമാണ് ശിലയുടെ ഉപരിതലത്തിനുള്ളത്.Also Read: ജൂലൈയിൽ ഫോൺ വാങ്ങാൻ ഇരിക്കുന്നവരുണ്ടോ? ഇതാ നിങ്ങൾക്കായി ചില ‘വാല്യൂ ഫോർ മണി’ ഫോണുകൾജൂലൈ 16-നാണ് ശിലയുടെ ലേലം നടത്താൻ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ശാസ്ത്ര ലോകത്തിന് ഉപകാരപ്പെടുന്ന ശില ലേലത്തിന് വെയ്ക്കുന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങളാണ് ഉയർന്നു വരുന്നത്. ഇത്തരത്തിലുള്ള അപൂർവ വസ്തുക്കൾ സ്വകാര്യ ശേഖരത്തിൽ വെയ്ക്കുന്നതിന് പകരം പൊതുജനങ്ങൾക്ക് പഠനത്തിനും ആസ്വാദനത്തിനുമായി മ്യൂസിയത്തിൽ സൂക്ഷിക്കണമെന്നാണ് ചിലരുടെ അഭിപ്രായം.The post ചൊവ്വയിൽ നിന്ന് ഭൂമിയിൽ പതിച്ച ഉൽക്കാശില: 34 കോടിയിലധികം മൂല്യമുള്ള ശില ആര് സ്വന്തമാക്കും? appeared first on Kairali News | Kairali News Live.