ആ ബി2 ബോംബർ വിമാനം ഇറങ്ങത് ഹവായിയിൽ; അടിയന്തര സാഹചര്യം എന്തെന്നതിൽ ദുരൂഹത

Wait 5 sec.

ന്യൂഡൽഹി∙ ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണത്തിന്റെ ശ്രദ്ധ തിരിക്കാനായി പറന്ന ബി2 ബോംബർ വിമാനങ്ങളിലൊന്ന് യുഎസിലെ തന്നെ ഹവായി സംസ്ഥാനത്ത് ഇറങ്ങിയതായി വിവരം. ഇറാന്റെ ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങൾ തകർക്കാനുള്ള ബങ്കർ ബസ്റ്റർ ബോംബുകളുമായി മിസൗറിയിലെ വൈറ്റ്മാൻ വ്യോമ താവളത്തിൽനിന്ന് ജൂൺ 21ന് പറന്നുയർന്ന വിമാനങ്ങളിലൊരു സംഘം റഡാറുകളുടെ ശ്രദ്ധ വെട്ടിക്കാനായി പസിഫിക് മഹാസമുദ്രത്തിനു പടിഞ്ഞാറോട്ടു നീങ്ങിയിരുന്നു. ഏഴു ബി-2 വിമാനങ്ങൾ അടങ്ങിയ സംഘമാണ് ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടു നീങ്ങിയത്.