‘ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരം; ഗവർണർ വരുമ്പോൾ ഇങ്ങനെയല്ല ചെയ്യേണ്ടത്’

Wait 5 sec.

തിരുവനന്തപുരം∙ കേരള സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷന്‍ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിനെ തുടർന്ന് ഗവർണർ പങ്കെടുത്ത പരിപാടിയുടെ അനുമതി റജിസ്ട്രാർ റദ്ദാക്കിയിരുന്നു. ഗവർണറോട് അനാദരം കാണിച്ചെന്നും ബാഹ്യസമ്മർദത്തിനു വഴങ്ങി ചട്ടവിരുദ്ധമായി പ്രവർത്തിച്ചെന്നും ആരോപിച്ചാണ് റജിസ്ട്രാറെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്.