‘ആശുപത്രിയിൽ ഉണ്ടായിട്ടും ആരോഗ്യമന്ത്രി വന്നുകണ്ടില്ല, ഉദ്യോഗസ്ഥരെങ്കിലും സമാധാനിപ്പിക്കേണ്ടേ; ബിന്ദു ജോലി ചെയ്തിരുന്നത് 350 രൂപ ദിവസവേതനത്തിൽ’

Wait 5 sec.

കെട്ടിടം തകർന്ന് ഭാര്യ നഷ്ടപ്പെട്ടിട്ടും ആശുപത്രിയിലുണ്ടായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് തന്നെയോ കുടുംബത്തെയോ വന്നു കണ്ടില്ലെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. ചാണ്ടി ഉമ്മൻ വന്ന് ആശ്വസിപ്പിച്ചു, വൈക്കം എംഎൽഎയും വന്നു. വേറെ ആരും പരിസരത്തുവന്നില്ല. ആരോഗ്യമന്ത്രിയും മന്ത്രി വാസവനും അവിടെ ഉണ്ടായിട്ടും വന്നു കണ്ടില്ല.